കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സിറ്റിങ് എംഎൽഎമാർ മത്സരിക്കും. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസും, പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും വീണ്ടും രംഗത്തിറങ്ങും. സാധ്യത പട്ടിക ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറും. കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മത്സരിക്കും. ഇതിന് പുറമെ കെ.എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരും വീണ്ടും മത്സരിക്കും.
അതേസമയം, സിപിഎമ്മിലെ പ്രമുഖർ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. കെ.കെ ശൈലജയും, എം.എം മണിയും, തോമസ് ഐസക് അടക്കമുള്ളവരും മത്സരിക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും.


