മൂവാറ്റുപുഴ: സംസ്കൃത പണ്ഡിതനും അധ്യാപകനും ബാല സാഹിത്യകാരനും ആയിരുന്ന ഡി. ശ്രീമാന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം മൂവാറ്റുപുഴ അജു ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക്.
50001 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരമെന്ന് അജു ഫൗണ്ടേഷന് ഡയറക്ടര്‍മാരായ ഗോപി കോട്ടമുറിക്കല്‍, സി.കെ. ഷാജി, ജനറല്‍ സെക്രട്ടറി പ്രമോദ് കെ. തമ്പാന് ,സി.കെ. ഉണ്ണി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഡയറക്ടർമാരായ ഗോപി കോട്ട മുറിക്കൽ , പ്രമോദ് തമ്പാൻ, സി. കെ ഉണ്ണി, കമാൻഡർ സി.കെ ഷാജി എന്നിവർ വാർത്ത സമ്മേളനം നടത്തുന്നു
28 ന് വൈകിട്ട് 4 ന് മൂവാറ്റുപുഴ കെ.എസ്.ആര്.ടിസി. ബസ് സ്റ്റേഷന് സമീപത്തുള്ള കബനി പാലസില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പുരസ്ക്കാര സമര്‍പ്പണം നടത്തും. ഫൗണ്ടേഷന് ചെയര്മാന് പ്രഫ. എം.കെ. സാനു അധ്യക്ഷത വഹിക്കും.
എബനേസര്‍ ഫൗണ്ടേഷന് എന്‍ഡോവ്മെന്റ് സമര്‍പ്പണം മുന്‍ എം.പി. ഡോ. സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിക്കും. കെ.എഫ്.ബി. അന്ധ വനിത തൊഴില്‍ പരിശീലന ഉല്പാദന കേന്ദ്രം പ്രതിനിധികള്‍ എന്‍ഡോമെന്റ് ഏറ്റുവാങ്ങും. 50001 രൂപയാണ് എര്ഡോവ്മെന്റ്. മുന്‍ എന്‍.സി.ഇ.ആര്.ടി. ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, മുന്‍ എം.എല്‍.എ എല്‍ദോഎബ്രാഹാം, ഷാജി മുഹമ്മദ്, കെ.പി. രാമചന്ദ്രന്, രജീഷ് ഗോപിനാഥ്, പ്രമോദ് കെ. തമ്പാന് എന്നിവര്‍ സംസാരിക്കും.


