മൂവാറ്റുപുഴ: ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹത്തിന് വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ബി.ബി.കിഷോർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 24ന് വൈകിട്ട് 5ന് ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള ഭദ്രദീപം കൊളുത്തി സപ്താഹം ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ., മുനിസിപ്പൽ മ്യൂസിയം പി. പി. എൽദോസ്, വാർഡ് കൗൺസിലർ ബിന്ദു സുരേഷ്, അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, എൻ. എസ്. എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ്, എസ്. എൻ. ഡി. പി. യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. കെ. നാരായണൻ, ട്രസ്റ്റ് മുൻ പ്രസിഡന്റ് കെ. എ. ഗോപകുമാർ, കെ. ബി. വിജയകുമാർ, ട്രസ്റ്റ് സെക്രട്ടറി ടി. ഇ. സുകുമാരൻ, ട്രസ്റ്റ ട്രഷറാർ രഞ്ജിത്ത് പി. കല്ലൂർ, സുകൃതം ഭാഗവത യജ്ഞ സമിതി ജനറൽ സെക്രട്ടറി പി. വി.
വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബി. ബി. കിഷോർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ സപ്താഹ സമിതി ജനറൽ വീനർ വി. കൃഷ്ണസ്വാമി സ്വാഗതവും ട്രസ്റ്റ് വൈസ് പ്രസിഡന്റ് എൻ. രമേശ് കൃതജ്ഞതയും പറയും. ക്ഷേത്രത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കുന്ന യജ്ഞശാലയിൽ സ്ഥാപിക്കുന്ന ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള വിഗ്രഹ പ്രദക്ഷിണ യാത്ര ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ നിന്നാരംഭിക്കും. യജ്ഞാചാര്യൻ ഉദിത് ചൈതന്യയെ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ പൂർണ്ണകുംഭത്തോടെ സ്വീകരിക്കും. സ്വീകരണമേറ്റുവാങ്ങി യജ്ഞശാലയിൽ കൃഷ്ണവിഗ്രഹം പ്രതിഷ്ഠിക്കുന്നതോടെ ഭക്തിനിർഭരമായ ഏഴ് ദിനങ്ങൾക്കായി യജ്ഞവേദി സന്നദ്ധമാകും.
ഏഴ് ദിവസങ്ങളിലായി നടക്കുന്ന സപ്താഹത്തിന് ചൈതന്യാമൃതം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. നിയന്ത്രണങ്ങൾക്ക് ശേഷം നടക്കുന്ന സപ്താഹമെന്ന നിലയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ദൂരെ ദേശങ്ങളിൽ നിന്നുള്ളവർക്കുള്ള താമസവും ഭക്ഷണവുമുൾപ്പടെയുള്ള സൗകര്യങ്ങൾ സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്. ദിനം മുഴുവൻ നീണ്ടുനിൽക്കുന്ന പാരായണം, പ്രഭാഷണം, പ്രധാന കഥാസന്ദര്ഭങ്ങളുടെ പ്രത്യക്ഷാവതരണം, സാംസ്കാരിക പരിപാടികൾ, നിത്യപൂജയും വഴിപാടുകളും തുടങ്ങി ഭക്തിനിർഭരമായ നാളുകൾക്കാണ് തുടക്കമാവുന്നത്. മെയ് ഒന്നിന് സമാപിക്കും. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ വി.കൃഷ്ണ സ്വാമി, ഭാരവാഹികളായ കെ.ബി.വിജയകുമാർ, ടി.ഐ.സുകുമാരൻ, പി.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

