കോഴിക്കോട്: കഴിഞ്ഞ ദിവസം താമരശ്ശേരി അണ്ടോണയില്‍ നിന്നും കാണാതായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാല്‍ വി.സി അഷ്റഫിന്റെ മകന് മുഹമ്മദ് അമീന് (അനു 8) എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വീടിനു സമീപത്തായുള്ള പുഴയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലു മണി മുതലാണ് കുട്ടിയെ കാണാതായത്. കളരാന്തിരി ജിഎംഎല്‍പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്റെ മുക്കം സന്നദ്ധ സേനാംഗങ്ങളായ മുനീഷ്, ഷബീര്‍, ഷൈജല്‍, കര്‍മ്മ ഓമശ്ശേരിയുടെ ബഷീര്‍ കെപി എന്നിവരാണ് കുട്ടിയുടെ മൃതദേഹം കരക്കെത്തിച്ചത്.