നിലക്കല്‍: ശബരിമലയില്‍ തീര്‍ത്ഥാടത്തിനായി ശബരിമലയിലെത്തിയ വനിതയെ പൊലീസ് തടഞ്ഞു. ശ്രീലങ്കയില്‍ നിന്നെത്തിയ 70അംഗ തീര്‍ത്ഥാടക സംഘത്തിലെ സ്ത്രീയെയാണ് പൊലീസ് തടഞ്ഞത്. ഇവരുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തതിനാലാണ് സ്ത്രീയെ തടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ താല്പര്യമില്ലാത്തതിനാല് സ്വമോധയാ പിന്മാറുകയാണെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി സന്നിധാനത്ത് തൊഴുന്ന ചിത്രങ്ങള്‍ പൊലീസിനെ കാണിച്ച ശേഷമായിരുന്നു സ്ത്രീയുടെ പിന്മാറ്റം.

