മുവാറ്റുപുഴ :നഗരസഭ 13 ആം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മേരിക്കുട്ടി ചാക്കോയെ (ഷീബ) സ്ഥാനാര്‍ത്ഥിയായി യുഡിഫ് പ്രഖ്യാപിച്ചു. ഫെഡറല്‍ ബാങ്ക് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയാണ് സ്ഥാനാര്‍ഥി. യോഗത്തില്‍ കൊണ്ഗ്രെസ്സ് വാര്‍ഡ് പ്രസിഡന്റ് ഷാനു കെ.പി അധ്യക്ഷനായി. മുന്‍ ബ്ലോക്ക് കൊണ്ഗ്രെസ്സ് കമ്മിറ്റി പ്രസിഡന്റ് പി എസ് സലിം യോഗം ഉത്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ്, കെഎം അബ്ദുല്‍ മജീദ്, പിഎം അമീറലി, പി.എ.ബഷീര്‍, കെ എ അബ്ദുല്‍ സലാം, ജോസ് കുര്യാക്കോസ്, സാജന് പിട്ടാപ്പിള്ളി, മുസ്തഫ കമാല്‍,അബു മുണ്ടാട്ട്, എന്‍.പി ജയന്, എസ്.മജീദ്, സ്ഥാനാര്‍ഥി മേരിക്കുട്ടി ചാക്കോ എന്നിവര്‍ സംസാരിച്ചു. ഇലക്ഷന് കമ്മിറ്റി ഭാരവാഹികളായി എസ്. മജീദ് -ചെയര്മാന്, എന്‍പി ജയന് -ജനറല്‍ കണ്‍വീനര്‍, എം.എസ് രഘുനാഥ് -സെക്രട്ടറി, ഷഫീക് മുഹമ്മദ് -ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു.