കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. മുഖ്യപ്രതികളില്‍ ഒരാളായ വിനീത് രാജ് ആണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അപ്പു എന്ന അഖിലും പൊലീസിന്റെ പിടിയിലായിരുന്നു. രാവിലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറിൽ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്.
തിരുവനന്തപുരം ചെങ്കല്‍ചൂളയില്‍ വച്ചാണ് പ്രതി വിനീത് രാജ് പിടിയിലായത്. ഇന്നോവ കാര്‍ ഓടിച്ച ഡ്രൈവര്‍ അനീഷിനെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത വാഹമെത്തിച്ച് നൽകിയ, മുഖ്യപ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച നാല് പേർ കൂടി പിടിയിലായിട്ടുണ്ട്. കുട്ടപ്പൻ എന്ന അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. പാപ്പനംകോട് ബാറില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്ന് ഭീഷണിപ്പെടുത്തിയത് കിരണ്‍ കൃഷ്ണയാണ്.കിരൺ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം, 2019ൽ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ചഅനന്തു വധക്കേസിലെ പ്രതികളാണ്.

