മുക്കം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കാല് ലക്ഷം രൂപ തട്ടിയതായി മുക്കം മണാശ്ശേരിയിലെ കലാകാരിയുടെ പരാതി. ഇടുക്കി സ്വദേശികളായ സിബി, മേരിക്കുട്ടി എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെയാണ് മുക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഉണ്ണി മുകുന്ദനും, മഞ്ജു വാര്യരും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന കണ്ണീരും കിനാവും എന്ന സിനിമയില്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞ് അന്‍പതിനായിരം രൂപയാണ് അഞ്ചംഗ സംഘ ആവശ്യപ്പെട്ടത്. വാഗ്ദാനം ചെയ്തത് മഞ്ജു വാര്യരുടെ അമ്മ വേഷമായിരുന്നു. തുടർന്ന് ഇവർ 25,000 രൂപ കൈമാറുകയും ചെയ്തു. ഇതിന് ശേഷമാണ് അങ്ങനെ ഒരു സിനിമയേ ഇല്ലെന്ന് കലാകാരി അറിഞ്ഞത്. തുടർന്നാണ് ഇവർ പോലീസിനെ സമീപിച്ചത്.


