രാമമംഗലം: രാമമംഗലം ഗ്രാമ പഞ്ചായത്തു പരിധിയിലെ 18 അങ്കണവാടികളില്‍ നിന്നു തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുഞ്ഞിളം കയ്യില്‍ കുഞ്ഞു സമ്മാനം എന്ന പദ്ധതിയുടെ ഭാഗമായി 36 കുഞ്ഞുങ്ങള്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. എറണാകുളം റൂറല്‍ ജില്ലാ സ്റ്റുഡന്റ് പോലീസ് വോളന്റിയര്‍ കോര്‍പ്സ്ന്റെ നേതൃത്വത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റര് മണി പി കൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എസ്.പി.സി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡല്‍ ഓഫീസര്‍ ഷാബു പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയ കേഡറ്റുകളെ സ്കൂള്‍ മാനേജര്‍ രാമചന്ദ്രന് കെ എസ് അനുമോദിച്ചു. എസ്.പി.സി ജില്ല പോലീസ് ഓഫീസര്‍ പ്രദീപ്കുമാര്‍ ജില്ലാ വെര്‍ച്വല്‍ കലോത്സവ വിജയി ദിയ റെജിയെ അനുമോദിച്ചു. എസ്വിസി ജില്ലാ അധ്യാപക കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍, ഹരീഷ് ആര് നമ്പൂതിരിപ്പാട്, സ്മിത കെ വിജയന്, സിന്ധു പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.


