മൂവാറ്റുപുഴ: പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു ടി.എം. ജേക്കബെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തെക്കാള്‍ വളര്‍ന്ന അദ്ദഹം കേരളത്തിന് നല്കിയ സംഭാവന വിലമതിക്കാന്‍ കവിയാത്തതായിരുന്നു. നിയമസഭയ്ക്ക് അകത്തും പുറത്തും പഠിച്ച് കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ദീക്ഷണശാലിയായ നേതാവായിരുന്നു ടി.എം. ജേക്കബ്. ഏതു മന്ത്രിയുടെ അഭാവത്തിലും ആ വകുപ്പിന്റെ കാര്യങ്ങളില്‍ കൃത്യമായി മറുപടി പറയാന്‍ കഴിയുന്ന ഭരണപാടവം അദ്ദേഹത്തിനുണ്ടായിരുന്നു. ഏതു വകുപ്പ് കൈകാര്യം ചെയ്താലും തന്റെ പ്രവര്‍ത്തന മികവുകൊണ്ടും ആഴത്തിലുള്ള പഠനം കൊണ്ടും മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മുന്‍ മന്ത്രിയും പ്രമുഖ കേരള കോണ്‍ഗ്രസ് നേതാവും മികച്ച നിയമസഭാ സാമാജികനുമായിരുന്ന ടി.എം. ജേക്കബിന്റെ 15-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എം. ജേക്കബ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു. എംപിമാരായ ഡീന്‍ കുര്യാക്കോസ് ഫ്രാന്‍സിസ് ജോര്‍ജ്, ഷിബു തെക്കുംപുറം എംഎല്‍എ, മുന്‍ എംഎല്‍എമാരായ ജോണി നെല്ലൂര്‍, ജോസഫ് വാഴക്കന്, പിസി ജോസഫ്, വീക്ഷണം എം ഡി ജെയ്സണ്‍ ജോസഫ്, മുവാറ്റുപുഴ ജില്ലാ ക്യാമ്പയിന് കമ്മിറ്റി ചെയര്മാന് പ്രൊഫ് ബേബി എം വര്‍ഗീസ്, ഡെയ്സി ജേക്കബ്, അമ്പിളി ജേക്കബ് എന്നിവര്‍ സംസാരിച്ചു .

