എറണാകുളം: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ 17കാരന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി പൊലീസ്. കുറ്റകരമായ നരഹത്യ ചുമത്തിയെന്നും, വാഹനം 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവിനെതിരെയാണ് പൊലീസ് നീക്കം.
പ്രതിചേര്‍ത്ത പതിനേഴുകാരന്റെ പിതാവ് ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറെ ചോദ്യം ചെയ്ത് പൊലിസ്. ആലുവ കമ്പനിപ്പടിയിലെ ഫ്ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തുടര്‍നടപടിയില്‍ തീരുമാനം ഇന്നുണ്ടാകും. തന്റെ അറിവോടെയല്ല മകന് വാഹനമോടിച്ചതെന്നാണ്് ജഡ്ജിയുടെ മൊഴി.
സ്വന്തം ഇന്‍സ്റ്റാഗ്രാം പേജ് പതിനേഴുകാരന് ഡിലീറ്റ് ചെയ്തു. മുന്‍പ് വാഹനമോടിച്ചതിന്റെ തെളിവ് നശിപ്പിക്കാനായിരുന്നു ഇതെന്നാണ് വിവരം. പതിനേഴുകാരന് ലൈസന്‍സ് എടുക്കുന്നത് വിലക്കാന്‍ എംവിഡി നീക്കം നടത്തുന്നുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ്് വരെ വിലക്കും. അപകടമുണ്ടാക്കിയ ബെന്‍സിന്റെ ആര്‍സി സസ്പെന്‍ഡ് ചെയ്യും
അതേസമയം, ജഡ്ജിക്കെതിരെയുള്ള നടപടി ഉടനുണ്ടാകുമെന്നാണ് വിവരം. ഹൈക്കോടതി അച്ചടക്ക സമിതി ഉടന്‍ യോഗം ചേരും. ചീഫ് ജസ്റ്റിസും നാല് മുതിര്‍ന്ന ജഡ്ജിമാരുമടക്കം ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. അച്ചടക്ക സമിതിക്ക് മുന്നില്‍ വയ്ക്കാനുള്ള റിപ്പോര്‍ട്ട് തയാറായി. തുടര്‍ന്ന് ഇഡ്ജിക്കെതിരെയുള്ള നടപടി തീരുമാനിക്കും.

