ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തില്‍ സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്ട്ടിന്മേല് ഹൈക്കോടതി വിധി. ശബരിമലയില്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാം. എന്നാല്‍ നിയന്ത്രണങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസം സൃഷ്ടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
നിലയ്ക്കല്‍ ബേസ് ക്യാമ്പായി തുടരുമ്പോള്‍ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് അനൗചിത്യമെന്ന് കോടതി വിമര്‍ശിച്ചു. ബേസ് ക്യാമ്പില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറിതല കമ്മിറ്റിയില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധിയില്ലാത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്തു. ഭക്തരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്.
സുപ്രധാന കമ്മിറ്റിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പ്രാതിനിധ്യമില്ലാതെ പോയതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.


