ബെംഗളൂരു: ഭാര്യയ്ക്ക് പ്രണയമെന്ന് സംശയം, കാമുകനെന്ന് സംശയിക്കുന്ന യുവാവിന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭര്‍ത്താവ്. കര്‍ണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.യുവാവിന്റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിക്കുകയായിരുന്നു യുവാവ്. മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തില്‍ ചിന്താമണി സ്വദേശി വിജയ് അറസ്റ്റിലായിട്ടുണ്ട്.ജൂണ്‍ 19-നാണ് സംഭവം നടന്നത്. ചിന്താമണിക്ക് അടുത്തുള്ള വനമേഖലയില്‍ സുഹൃത്തിനൊപ്പം എത്തിയാണ് വിജയ് മാരേഷിനെ ആക്രമിച്ചത്. വിജയ്യുടെ സുഹൃത്ത് ഈ വീഡിയോ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വിജയ് ഇത്തരത്തിലൊരു ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംശയരോഗമുള്ള വിജയ് ഇയാളെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രി വിട്ടു.


