കൊച്ചി: റിവ്യൂ ബോംബിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിലിം ചേംബർ. സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല. വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. നടൻ മാധവ് സുരേഷിനെ അധിക്ഷേപിച്ച യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ സൈബർ പൊലീസിൽ പരാതി നൽകുമെന്നും ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി. തോമസ് പറഞ്ഞു.
സിനിമകളുടെ റിവ്യൂകൾ ഉപയോഗിച്ച് മോണിടൈസ് ചെയ്യരുതെന്നാണ് ഫിലിം ചേംബറുടെ നിലപാട്. അമ്മയിലെ വിവാദം നിർഭാഗ്യകരമാണെന്നും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും അനിൽ വി. തോമസ്
അശ്വന്ത് കോക്ക് അടക്കമുള്ളവർക്കെതിരെയാണ് പണം വാങ്ങിയുള്ള റിവ്യൂ ആരോപണം. ‘അങ്കം അട്ടഹാസം’ സിനിമയുടെ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യാതിരിക്കാൻ അശ്വന്ത് കോക്ക് പണം ആവശ്യപ്പെട്ടതായി ആരോപിച്ചിരുന്നു. പരാമർശത്തിനെതിരെ കോക്ക് മാധവ് സുരേഷിനെതിരെ മറ്റൊരു യൂട്യൂബ് വീഡിയോയും ചെയ്തു.


