ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിലകപ്പെട്ട് സിപിഎം സസ്പെന്‍ഡ് ചെയ്ത ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ നടപടി പാര്‍ട്ടി പിന്‍വലിച്ചു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടിയാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പിന്‍വലിച്ചത്.
ദുരിതാശ്വാസ ക്യാമ്ബില്‍ പണം പിരിച്ചെന്ന ആരോപണത്തെപ്പറ്റി ഇന്നലെ പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നതായും ഇന്ന്് നേരിട്ട് സംസാരിച്ചപ്പോള്‍ ഓമനക്കുട്ടന് തെറ്റു പറ്റിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ പാര്‍ട്ടി നടപടി പിന്‍വലിച്ചതായും സിപിഎം ജില്ലാ സെക്രട്ടറി ആര്.നാസര്‍ അറിയിച്ചു.
ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാം വാര്‍ഡ് പട്ടിക ജാതി, പട്ടിക വര്‍ഗ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്ബിലാണ് പണപ്പിരിവ് നടന്നെന്ന ആരോപണമുയര്‍ന്നത്. ക്യാമ്ബില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അത് തീര്‍ക്കാനാണ് ഓമനക്കുട്ടന് പിരിവ് നടത്തിയതെന്നും എന്നാല്‍, ഇക്കാര്യം യഥാസമയം ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹാരം കാണണമായിരുന്നുവെന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ടെന്നും സിപിഎം ജില്ലാ കമ്മറ്റി വ്യക്തമാക്കി.


