വിജയ്ക്ക് പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച് സിപിഐഎം. വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലപാടാണ് സ്വീകരിക്കാൻ പോകുന്നത്. പ്രഖ്യാപനം വൈകിട്ട് തമിഴ്നാട് ഘടകം നടത്തും. ഇന്ന് വൈകിട്ട് തീരുമാനം ഉണ്ടാകും.
സിപിഎം സിപിഐ തമിഴ്നാട് ഘടകങ്ങൾ വൈകിട്ട് പ്രഖ്യാപനം നടത്തുമെന്ന് എം എ ബേബി വ്യക്തമാക്കി. ഇടത് പാർട്ടികൾ പിന്തുണ നൽകിയേക്കും.വിജയ് ഇടത് പാർട്ടികളോട് നേരത്തെ പിന്തുണ തേടിയിരുന്നു. സംസ്ഥാന നേതൃത്വത്തോട് ഉചിതമായ തീരുമാനമെടുക്കാനാണ് അറിയിച്ചതെന്നും എം എ ബേബി വ്യക്തമാക്കി.
ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിന് എന്തുകൊണ്ടാണ് ഗവർണർ കാലതാമസം വരുത്തുന്നതെന്ന് മനസ്സിലാവുന്നില്ല. ജനവിധിയും ജനാധിപത്യവും അട്ടിമറിക്കാൻ പാടില്ല.ഇതുറപ്പാക്കുന്നതിന് ആവശ്യമായ ചർച്ചയാണ് നടത്തിയത്. ടിവികെയെ സർക്കാർ രൂപീകരണത്തിനായി എത്രയും വേഗം ക്ഷണിക്കണം.
ഗവർണർ ജനാധിപത്യരീതിയിൽ മുന്നോട്ടുപോകണം. ഇതിന് വിരുദ്ധമായി നീങ്ങുന്നത് സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ടിവികെ അധ്യക്ഷൻ വിജയ്, വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറെ കാണും. സർക്കാർ രൂപീകരിയ്ക്കാനുള്ള അനുമതി തേടും. വൈകിട്ട് നാലരയ്ക്ക് ലോക്ഭവനിലാണ് കൂടികാഴ്ച. മൂന്നാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്.


