ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളുമായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി മെട്രോയുടെ അടുത്തഘട്ട വികസനം അടക്കം നിരവധി ആവശ്യങ്ങളാണ് മുഖ്യമന്ത്രി കേന്ദ്രനഗര വികസന മന്ത്രിയ്ക്ക് മുന്നില്‍ വച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിയടക്കമുള്ള വികസന കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയിലെത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായി വൈകുന്നേരം മൂന്ന് മണിയ്ക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിക്കും. ആറ് മണിയ്ക്ക് ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.


