മലപ്പുറം: വെട്ടത്തൂരില്‍ തിരുവോണ നാളിലുണ്ടായ ദാരുണ സംഭവത്തില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. ഏഴുതല സ്വദേശികളായ ഫാസില്‍, സാഹിര്‍ എന്നിവരാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റത്.
ഫാമിന് സമീപത്ത് പന്നിക്കായി സ്ഥാപിച്ച കെണിയിലെ കമ്പിയില്‍ നിന്നാകാം ഇവര്‍ക്ക് ഷാക്കേറ്റതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തുടര്‍നടപടികള്‍ക്കായി മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

