ആദ്യമായിട്ടല്ല മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നതെന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. തീരപ്രദേശ ജനങ്ങളെ ആകെ അവഗണിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മത്സ്യത്തൊഴിലാളികൾക്കായി ആദ്യ മണിക്കൂറിൽ രക്ഷാപ്രവർത്തനം ഉണ്ടായില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.മഴക്കെടുതിയിൽ കുടുംബനാഥനെ നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
രക്ഷാപ്രവർത്തത്തിനിടെ മരിച്ച ആർ രാജേഷിന്റെ ഭാര്യക്ക് ജോലി നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കടലിൽ കാണാതായവരെ മരിച്ചെന്ന് സ്ഥീരീകരിക്കാൻ 7 വർഷം വേണമെന്ന മാനദണ്ഡം കഴിഞ്ഞ സർക്കാരികളുടെ കാലത്ത് തന്നെ വേണ്ടെന്നു വെച്ചതാണ്. മുഖ്യമന്ത്രി വസ്തുതകൾ പരിശോധിച്ചിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തത്തിൽ സഹായം തേടി സംസ്ഥാനത്തെ മന്ത്രി ബിജെപി അധ്യക്ഷനെ വിളിച്ചുവെന്ന ആരോപണത്തിനെതിരെ പ്രതിപക്ഷനേതാവ്. അങ്ങനെ ഒരു രീതി ഈ നാടിന് ഇല്ല. സംസ്ഥാന ഗവൺമെന്റിന് നേരിട്ട് കേന്ദ്ര ഏജൻസിയെ ബന്ധപ്പെടാം. നേവിയും ആർമിയും അടക്കം സഹായിക്കാൻ എത്തുമെന്നും പിണറായി വിജയൻ പറഞ്ഞു. നമ്മൾ നേരത്തെയും ഒരുപാട് ദുരന്തങ്ങളെയും നേരിട്ടിട്ടുണ്ട്. അപ്പോഴൊന്നും ഒരു രാഷ്ട്രീയപാർട്ടിയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര ഏജൻസിയുടെ സഹായമാണ് നേടിയിട്ടുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞു.


