ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂര്‍- എഴുപുന്ന റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. പിഡബ്ള്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്ക് നല്കിയ പരാതിയിലാണ് നടപടി. രാത്രി 11 മണിയ്ക്ക് പ്രവര്‍ത്തകരുമായെത്തി റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തി. സെപ്റ്റംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം.

