കൊല്ലം: പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കൊല്ലത്ത് വ്ലോഗർ പിടിയിൽ. ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്റ്റർ കൂടിയായ മുഹമ്മദ് നിയാസ് ജൗഹരി എന്നയാളാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞായിരുന്നു പീഡനം.
പിതാവിന്റെ അമ്മയ്ക്കൊപ്പം എത്തിയ പെൺകുട്ടിയെ 2025 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പല കാര്യങ്ങൾ പറഞ്ഞുകൊണ്ട് പെൺകുട്ടിയെ എത്തിക്കുകയും വളരെ ക്രൂരമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

