തിരുവനന്തപുരം മണക്കാട്ട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ലീനയുടെ സിപിഎം ഗുണ്ടകള്‍ അടിച്ച് തകര്‍ത്ത വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.
ആക്രമണത്തില്‍ ലീനയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ സിപിഐഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് ലീന ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
ഉറങ്ങുകയായിരുന്ന ലീനയ്ക്കും മകനും സംഭവത്തില്‍ സാരമായ പരുക്കുണ്ട്. വെഞ്ഞാറമൂട് കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും കൊടിമരങ്ങള്‍ക്കും നേരെ വലിയ രീതിയിലുള്ള ആക്രമണമാണ് ഉണ്ടാകുന്നത്.


