മൂവാറ്റുപുഴ: സി.പി.എം മഞ്ഞള്ളൂര്‍ ലോക്കല്‍ സെക്രട്ടറിയും മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ. എം. മത്തായിയുടെ ഒന്നാമത് ചരമവാര്‍ഷിക ദിനാചരണവും സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനവും ഞായറാഴ്ച വൈകിട്ട് 5-ന് വാഴക്കുളത്ത് നടക്കും. വാഴക്കുളത്തെ ഇ. കെ. നായനാര്‍ സ്മാരക മന്ദിരത്തില്‍ നിര്‍മ്മിച്ച കെ. എം. മത്തായി സ്മാരക ഓഡിറ്റോറിയം സി.പി.എം നേതാവ് പി. എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാവന കവലയില്‍ നിന്ന് ആരംഭിക്കുന്ന അനുസ്മരണ റാലി കല്ലൂര്‍ക്കാട് കവലയില്‍ സമാപിക്കും. സമാപന സമ്മേളനം ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറി എന്‍. സി. മോഹനന് ഉദ്ഘാടനം ചെയ്യും.
കര്‍ഷകസംഘം മഞ്ഞള്ളൂര്‍ വില്ലേജ് സെക്രട്ടറി, മൂവാറ്റുപുഴ ഏരിയ ജോയിന്റ് സെക്രട്ടറി, മഞ്ഞള്ളൂര്‍ പഞ്ചായത്ത് ടിമ്പര്‍ യൂണിയന് (സി.ഐ.ടി.യു) പ്രസിഡന്റ്, വാഴക്കുളം മാര്‍ക്കറ്റ് തൊഴിലാളി യൂണിയന് പ്രസിഡന്റ്, മഞ്ഞള്ളൂര്‍ ഹൗസിങ് സഹകരണ സംഘം പ്രസിഡന്റ്, മൂവാറ്റുപുഴ സാമൂഹ്യക്ഷേമ സഹകരണസംഘം ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ. എം. മത്തായി മുന്‍ അധ്യാപകനും കലാസാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.

