വയനാട് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കുറുക്കന് മൂലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. അരമണിക്കൂര്‍ മാത്രം പഴക്കമുള്ള കാല്‍പ്പാടുകള്‍ ആണെന്നാണ് നിഗമനം. കാടിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ ആണ് കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
പട്ടികള്‍ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വരെ ഇത്തരമൊരു കാല്‍പ്പാട് ഇവിടെ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കു മുമ്പ് കടുവ കടന്നു പോയതിന്റെ കാല്‍പ്പാടുകള്‍ ആവാമെന്ന് വനം വകുപ്പ് അറിയിച്ചു.
കടുവയെ പിടികൂടാന്‍ കാട് വളഞ്ഞിരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും. കടുവ പോയെന്ന് കരുതപ്പെടുന്ന ഭാഗത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുകയാണ്. വിവിധ സംഘങ്ങളായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.


