സര്‍ക്കാറിന് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ പദവിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടായാല്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് ഗവര്‍ണറുടെ ഭീഷണി.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. അതിന് ശേഷമാണ് ഗവര്‍ണര്‍ കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചത്.
മുഖ്യമന്ത്രി പരസ്യമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെ പി. രാജീവ് അടക്കമുള്ള മന്ത്രിമാര്‍ ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുണ്ടാവുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം വി.സി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുകയാണ്. പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ് വി.സിമാര്‍ക്കാണ് കത്തയച്ചു. സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്ന പതിനഞ്ച് അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടു പോകുന്നത്.


