സർവകലാശാലകളിൽ ഗവർണർ പിടിമുറുക്കുന്നു. എം ജി സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടനാപട്ടിക തിരിച്ചയച്ച സിൻഡിക്കേറ്റ് നിലപാട് തള്ളി. ഗവർണറുടെ പുനഃസംഘടന അംഗീകരിച്ച് വൈസ് ചാൻസലർ ഉത്തരവിറക്കി. കാർഷിക സർവകലാശാലയിൽ വൈസ് ചാൻസിലർ ആയി ബിജെപി അധ്യാപക സംഘടന നേതാവിന് നിയമിക്കാനും നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്.
എംജി സർവ്വകലാശാലയിലെ വിസി നിയമനത്തിലും സെനറ്റ് പുനഃസംഘടനയിലും സംഘപരിവാർവൽക്കരണം നടന്നുവന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് പുതിയ പരാതി. ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച ചാൻസിലറായ ഗവർണറുടെ നീക്കത്തെ സിൻഡിക്കേറ്റ് എതിർത്തിരുന്നു. രണ്ടുതവണ പുനസംഘടന ലിസ്റ്റ് തള്ളിയതോടെ ഇത് അംഗീകരിച്ചുകൊണ്ട് വൈസ് ചാൻസിലർ ഉത്തരവിറക്കി. സിൻഡിക്കേറ്റ് നിലപാട് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസി പുതിയ ഉത്തരവ് ഇറക്കിയത്.സർവകലാശാലയിലെ പി.ജി, യു.ജി. വിഭാഗങ്ങളിൽ 54 പഠനബോർഡുകളാണ് ഗവർണർ പുനസംഘടിപ്പിച്ചത്. സംഘപരിവാർ അനുകൂലികളായവരെയും യോഗ്യതയില്ലാത്തവരെയും നിയമിച്ചു എന്നാണ് ഇടത് സംഘടനകളുടെ ആക്ഷേപം.


