തദ്ദേശഭരണ വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച കേസുകളില്‍ സ്റ്റേയില്ല. വിവിധ സര്‍വ്വീസ് സംഘടനകളാണ് എറണാകുളം അഡ്മിനിസ്റ്റ്രേറ്റീവ് ട്രൈബ്യൂണല്‍ മുന്‍പാകെ ഉത്തരവിനെതിരെ കേസുകള്‍ സമര്‍പ്പിച്ചത്. വിവിധ സംഘടനകളും രണ്ട് വ്യക്തികളുമടക്കം നല്കിയ ആറു പെറ്റീഷനുകളാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്.
വകുപ്പുകളുടെ ഏകീകരണവും സംയോജനവും പൂര്‍ണ്ണതോതില്‍ നടപ്പാക്കുന്നത് സ്പെഷ്യല്‍ റൂള്‍സ് അന്തിമമാക്കിയിട്ട് മാത്രമേയുള്ളുവെന്നും നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ ഒന്നും തന്നെ ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥകളെ ബാധിക്കുന്നില്ലായെന്ന സര്‍ക്കാര്‍ വാദത്തെ അംഗീകരിച്ചു കൊണ്ടാണ് ഉത്തരവുകള്‍ റദ്ദുചെയ്യുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന പരാതിക്കാരുടെ ആവശ്യം ട്രൈബ്യൂണല്‍ നിരാകരിച്ചത്. കേസുകളുള്‍ അന്തിമ വിധി പറയുന്നതിനായി സെപ്തംബര്‍ പതിനാലിലേക്ക് മാറ്റിവെച്ചു.


