കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജന്റെ പരാതിയില്‍ ട്വന്റി -20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. പരിപാടിക്കിടെ വേദിയില്‍ വച്ച് ജാതീയമായി അധിഷേധിപിച്ചുവെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. 4 പഞ്ചായത്തംഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായ തന്നെ വേദിയില്‍ വെച്ച് പരസ്യമായി അപമാനിച്ച ട്വന്റി 20 നേതൃത്വം വിവേചനം കാണിക്കുന്നുവെന്നാണ് എംഎല്‍എയുടെ പരാതി.
ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനില്‍ നടന്ന ഈ സംഭവമാണ് പരാതിക്ക് അടിസ്ഥാനം. കര്‍ഷക ദിനത്തില്‍ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎല്‍എ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഉള്ളവര്‍ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നില്‍ വച്ച് നടന്ന സംഭവം ജാതി വിവേചനമാണെന്നും സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ അവഹേളനം തുടര്‍ന്നെന്നുമാണ് എംഎല്‍എയുടെ പരാതി.
സാബു എം ജേക്കബ് തന്നെ വിലക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും ശ്രീനിജന്റെ പരാതിയില്‍ പറയുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റിനെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റും മൂന്ന് മെമ്പര്‍മാരും ആണ് പുത്തന്‍കുരിശ് പൊലീസ് എടുത്ത കേസിലെ മറ്റ് പ്രതികള്‍.
എം.എല്‍.എ പങ്കെടുത്ത പരാതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാബു ജേക്കബ് ട്വന്റി -20 പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പ്രസിഡന്റും അംഗങ്ങളും ഇറങ്ങിപ്പോയതോടെ വേദിയില്‍ എം.എല്‍.എയും കര്‍ഷകരും മാത്രമായി. പിന്നീട് മറ്റൊരാളെ അധ്യക്ഷനാക്കി പരിപാടി പൂര്‍ത്തിയാക്കുകയായിരുന്നു.