ഡി.സി.സി. പുനസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് രമേശ് ചെന്നിത്തല. അച്ചടക്ക നടപടിയിലെ ഇരട്ട നീതി ജനം വിലയിരുത്തട്ടെയെന്ന് രമേശ് ചെന്നിത്തല.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ഡി.സി.സി. അധ്യക്ഷ പട്ടിക സംബന്ധിച്ച ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. ചാനല്‍ ചര്‍ച്ചകള്‍ക്കായി നിയോഗിക്കപ്പെട്ട പാനലിലെ അംഗങ്ങള്‍ക്കാണ് കെ പി സി സി യുടെ വിലക്ക്.
കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കള്‍ നടത്തുന്ന പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിരുന്നു. നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പൊട്ടിത്തെറിയുണ്ടാകില്ലെന്ന ഉറപ്പിന്മേലായിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. പരസ്യ പ്രതികരണം പാടില്ലെന്നും പരാതി പാര്‍ട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹെക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുകയാണ്.


