തിരുവനന്തപുരം: പരാതിയിൽ പൊലീസ് എഫ്ഐആർ ഇടുന്നില്ലെന്ന് പറഞ്ഞ് നടി അൻസിബ തന്നെ വിളിച്ചിരുന്നുവെന്ന്ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.താൻ കമ്മീഷണറെ വിളിച്ചപ്പോൾ എഫ്ഐആർ ഇട്ടെന്നാണ് അറിയിച്ചത്. പൊലീസിന്റെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പൂർണ്ണപിന്തുണ ഉറപ്പു നൽകിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും നോഡൽ ഓഫീസർമാരായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തൂഫാൻ ഒരു ടാസ്ക് ഫോഴ്സ് ആയി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഫണ്ട് കുറവായതിനാലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അനുവദിക്കാൻ സ്കൂളുകളിൽ നിന്ന് പണം ഈടാക്കുന്നതെന്ന്
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആൺ എയ്ഡഡ് സ്കൂളുകളും എസ്പിസി വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സ്റ്റുഡന്റ്പൊലീസ് കാഡറ്റ് പദ്ധതിയെ സ്വാശ്രയവത്കരിക്കാൻ സർക്കാർ നീക്കം നടത്തുന്നുവെന്നമീഡിയവൺ വാർത്തയിൽ പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.


