ഇന്‍ഡോര്‍: സമപ്രായക്കാരായ കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെ ആറുവയസ്സുകാരന്റെ മലാശയത്തിലേക്ക് കംപ്രസറില്‍ നിന്നും ശക്തിയായി പ്രവഹിച്ച കാറ്റ് കടത്തിവിട്ടു. കുട്ടി മരിച്ചു. ഇതേപ്രായത്തിലുള്ള കുട്ടികളാണ് ഈ കൃത്യം ചെയ്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കന്ഹ യാദവ് എന്ന കുട്ടിയാണ് മരിച്ചതെന്ന് ഭവന്വാര് കുവ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സഞ്ജയ് ശുക്ല പറഞ്ഞു.
പല്ഡ ഇന്‍ഡസ്ട്രിയര്‍ മേഖലയിലെ ഒരു ഫാക്ടറിയില്‍ ജീവനക്കാരനാണ് മരിച്ച കുട്ടിയുടെ പിതാവ്. ഇവരുടെ കുടുംബം ഈ പരിസരത്തുതന്നെയാണ് താമസിക്കുന്നത്. അതിശക്തമായ വായുപ്രവാഹം കുടലിലേക്ക് വന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരുക്കുകയാണ്. റിപ്പോര്‍ട്ട് വന്നശേഷം മരണത്തെ സംബന്ധിച്ച് വ്യക്തവരുമെന്ന് പോലീസ് അറിയിച്ചു.
മകന്റെ രണ്ട് കൂട്ടുകാര്‍ സംഭവസമയം വീട്ടിലുണ്ടായിരുന്നുവെന്ന് പിതാവ് രാമചന്ദ്ര യാദവ് പറഞ്ഞു. മകന്റെ വയര്‍ വീര്ത്തിരിക്കുന്നതില് അസ്വഭാവികത തോന്നിയതോടെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഫാക്ടറിയിലെ കംപ്രസര്‍ ഉപയോഗിച്ചാണ് കൂട്ടുകാര്‍ മകന്റെ ശരീരത്തിലേക്ക് കാറ്റ് കടത്തിവിട്ടതെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും പിതാവ് പറഞ്ഞു.


