തിരുവനന്തപുരം: ചാക്ക ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നും 100 കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്താനായിരുന്നു ശ്രമമെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവ് കൊണ്ടുവന്ന വാഹനം കണ്ടെത്തുന്നതിനുളള ശ്രമം നടക്കുകയാണ്.
രാവിലെ പൂജപ്പുരയില്‍ നിന്ന് ശ്രീറാമെന്നയാളെ 11 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ചാക്കയ്ക്ക് സമീപത്ത് പരിശോധന നടത്തിയത്. തുടർന്നാണ് 46 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 100 കിലോയിലധികം പിടിച്ചെടുത്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന തമിഴ്നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


