ഗാന്ധിയന് മൂല്യങ്ങള്ക്ക് കാലിക പ്രസക്തിയേറെ: ഹൈബി ഈഡന് എം.പി
കൊച്ചി: ഗാന്ധിയന് മൂല്യങ്ങള് ഉയര്ത്തിപ്പിടിക്കാന് ഭാരതം ഇന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഹൈബി ഈഡന് എം.പി പറഞ്ഞു. ജവഹര്ലാല് നെഹ്റു കള്ച്ചറല് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് എറണാകുളം ഇ.എസ്.എസ് ഹാളില് സംഘടിപ്പിച്ച മഹാത്മജി പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. വിവിധ മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച ജനപ്രതിനിധികള്, മാധ്യമ പ്രവര്ത്തകര്, സാമൂഹിക പ്രവര്ത്തകര് എന്നിവര്ക്ക് പുരസ്കാരങ്ങള് നല്കി. മികച്ച എംപിക്കുള്ള പുരസ്കാരം ഹൈബി ഈഡനും എംഎല്എക്കുള്ള പുരസ്കാരം അന്വര് സാദത്തും ഏറ്റുവാങ്ങി.
ഗാന്ധിയന് ദര്ശനങ്ങളുടെ കാലിക പ്രസക്തി ഉയര്ത്തിക്കാട്ടാനും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്ത്തനങ്ങള്ക്ക് അംഗീകാരം നല്കാനുമാണ് ഗ്രാമപഞ്ചായത്ത് അംഗം മുതല് പാര്ലമെന്റ് അംഗം വരെയുള്ള ജനപ്രതിനിധികള്ക്കും മാധ്യമപ്രവര്ത്തകര്ക്കും ആരോഗ്യ സാമൂഹ്യ മേഘലയിലെവിവിധ മേഖലയില് കഴിവ് തെളിയിച്ചവരെയും ഹരിത കര്മ്മ സേന അംഗങ്ങളെയും വരെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത് .

മഹാത്മജി പുരസ്കാര വിതരണ ചടങ്ങ്
കൊച്ചി ഡെപ്യൂട്ടി മേയര് വി.ആര്. സുധീര് അധ്യക്ഷത വഹിച്ചു. മാര്ത്തോമാ സഭ സെക്രട്ടറി ഫാദര് പി.ടി. തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. അന്വര് സാദത്ത് എം.എല്.എ മുഖ്യാതിഥിയായി. സൊസൈറ്റി പ്രസിഡന്റ് പൂവച്ചല് സുധീര് സ്വാഗതം പറഞ്ഞ ചടങ്ങില് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്, എറണാകുളം ജില്ലാ പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ഷൈജോ പറമ്പി, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസി രാജു, കുരുവിള മാത്യൂസ്, പി.എം. ഹുസൈന് ജിഫ്രി തങ്ങള്, എം.എന്. ഗിരി, ജവഹര്ലാല് നെഹ്റു കള്ച്ചറല് സൊസൈറ്റി സെക്രട്ടറി യൂസഫ് അന്സാരി, സെയ്ദ് സബര് മതി, അഭിലാഷ് തോപ്പില്, കലേഷ് പയ്യുകോട്, സുബൈര് മാഷ് അരിക്കുറ്റി, ശ്രവ്യ, സലാം എവറസ്റ്റ് എന്നിവര് സംസാരിച്ചു.

