കൊച്ചി: നവരാത്രി, ദീപാവലി ഉത്സവാഘോഷങ്ങളുടെ ഭാഗമായി ‘ഫെസ്റ്റീവ് ഡ്രീംസ്’ ക്യാംപെയ്ന് അവതരിപ്പിച്ച് ഫെഡറല് ബാങ്ക്. വിവിധ വായ്പാ നിരക്കിലെ ഇളവുകളും പ്രത്യേക ഡിസ്കൗണ്ടുകളുമാണ് ക്യാംപെയ്ന്റെ സവിശേഷത. നിബന്ധനകള്ക്ക് വിധേയമായി, ഭവനവായ്പകള് 7.60 ശതമാനം മുതലും വസ്തുവിന്റെ ഈടിന്മേലുള്ള വായ്പകള് 8.50 ശതമാനം മുതലും ലഭിക്കുന്നതാണ്. കൂടാതെ, വാഹന വായ്പകള്ക്കും ആകര്ഷകമായ നിരക്ക് ലഭ്യമാണ്. സ്വിഗ്ഗി, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ഈസി ഡൈനര്, ബുക്ക് മൈഷോ, ഫസ്റ്റ് ക്രൈ, സെപ്റ്റോ തുടങ്ങിയ ഓണ്ലൈന് പ്ലാറ്റ്ഫോമുകളില് ഫെഡറല് ബാങ്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് പര്ച്ചേയ്സ് ചെയ്താല് 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.
ഉത്സവകാലത്ത് ലൈഫ്സ്റ്റൈല്, ഭക്ഷണ സാമഗ്രികള് എന്നിവ കുറഞ്ഞ നിരക്കില് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ‘ഫെസ്റ്റീവ് ഡ്രീംസ്’ ക്യാംപെയ്ന് അവതരിപ്പിക്കുന്നതെന്ന് ഫെഡറല് ബാങ്ക് അറിയിച്ചു. ഇതിനുപുറമെ, പ്രാദേശിക സമൂഹവുമായുള്ള ഉപഭോക്തൃബന്ധം ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി കൊല്ക്കത്തയിലെ 50 റസിഡന്ഷ്യല് വെല്ഫെയര് അസോസിയേഷനുകളുമായി ചേര്ന്ന് വിവിധ പരിപാടികള് സംഘടിപ്പിക്കും. ദുര്ഗാപൂജയുടെ ഭാഗമായി നടത്തുന്ന ഇത്തരം പ്രോഗ്രാമുകളിലൂടെ സാധാരണ ജനവിഭാഗങ്ങള്ക്കിടയില് ഫെഡറല് ബാങ്കിന്റെ സ്വാധീനം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 12500 കുടുംബങ്ങളിലേക്ക് നേരിട്ട് എത്തുന്ന തരത്തിലാണ് പരിപാടികള് ആസൂത്രണം ചെയ്തിട്ടുള്ളത്. ഉത്സവകാല ഓഫറുകളെക്കുറിച്ചുള്ള മുഴുവന് വിവരങ്ങള് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും വിവിധ സോഷ്യല് മീഡിയ ചാനലുകളിലും ലഭ്യമാണ്.

