കോതമംഗലം: മാതിരപ്പള്ളി ഷോജി വധക്കേസില്‍ ഭര്‍ത്താവ് പിടിയില്‍. 11 വര്‍ഷത്തിന് ശേഷമാണ് പ്രതി ഷാജി പിടിയിലാകുന്നത്.
ക്രൈംബ്രാഞ്ചാണ് ഷാജിയെ അറസ്റ്റ് ചെയ്തത്.2012 ലാണ് സംഭവം. ഷോജിയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം.
ലോക്കല്‍ പോലീസ് ആദ്യം ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.


