മുവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത് മുവാറ്റുപുഴ സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി മുവാറ്റുപുഴയില്‍ നടത്തി വരുന്ന മദദേ ജീലാനി ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് സമാപിച്ചു. സോണ്‍ പ്രസിഡന്റ് ബഷീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച സംഗമം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
മുഹിയദ്ധീന്‍ മാല ആലാപനം, മൗലിദ് പാരായണം ജീലാനി അനുസ്മരണം ദുആ മജ്ലിസ് എന്നിവക്ക് സല്മാന് സഖാഫി, ഷാജഹാന് സഖാഫി, അജ്മല്‍ സഖാഫി, ശറഫുദ്ധീന്‍ സഅദി എന്നിവര്‍ നേതൃത്വം നല്കി.

