കോതമംഗലം :മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനം കെ.പി.എസ്.ടി.എ കോതമംഗലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അധ്യാപക പാക്കേജ്, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സിവില്‍ സര്‍വ്വീസ് ചരിത്രത്തിലെ ഏറ്റവും മികച്ച ശമ്പള പരിഷ്കരണം ഉള്‍പ്പെടെ അനുവദിച്ച പ്രിയ നേതാവ് ജന ഹൃദയങ്ങളിലാണ് നിലകൊള്ളുന്നതെന്നും അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് മാര്‍ഗ്ഗദീപമായി വഴി തെളിക്കുമെന്നും വിദ്യാഭ്യാസ ജില്ലാ കമ്മറ്റി അനുസ്മരിച്ചു.
അനുസ്മരണ ദിനാചരണം കോതമംഗലം സെന്റ് ജോസഫ് അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു കൊണ്ട് ജില്ലാ സെക്രട്ടറി അജിമോന് പൗലോസ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് സിജു ഏലിയാസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന നിര്‍വാഹക സമതി അംഗം വിന്‍സന്റ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ റിനി മരിയ, അഗതിമന്ദിരം മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നമിത, കെ.പി.എസ്.ടി.എ ഭാരവാഹികളായ ബേസില്‍ ജോര്‍ജ് , ബോബിന് ബോസ് , എല്‍ദോ സ്റ്റീഫന്‍, ആല്ബിന് ബിനു എന്നിവര്‍ പ്രസംഗിച്ചു