ആലുവ: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതില്‍ എല്‍ഡിഎഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഒരു വര്‍ഷം കൊണ്ട് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്നായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എയുടെ വാഗ്ദാനം. എന്നാല്‍ മുന്നു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിശ്ചിതമായി നീളുകയാണ്. ഇതു മൂലം കോടികളുടെ സാമ്പത്തിക നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായതെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
ഒരു കോടിയോളം വാടക ലഭിച്ചിരുന്ന കെട്ടിടമാണ് പൊളിച്ചു മാറ്റിയത്. മൂന്നു വര്‍ഷം പിന്നിട്ടതോടെ വാടക ഇനത്തില്‍ മൂന്നു കോടിയോളം രൂപ നഷ്ടപെട്ടതായി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി സലിം ആരോപിച്ചു. സ്റ്റാന്റിന്റെ മുന്‍വശത്ത് ഷീറ്റ് കെട്ടിമറച്ചാണ് ഇപ്പോള്‍ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്. യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കുന്നതിന് യാതൊരു സൗകര്യങ്ങളും ഇല്ല. വെയിലും മഴയും പൊടി ശല്ല്യവും മൂലം യാത്രക്കാര്‍ ദുരിതത്തിലായെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എം എ അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
ആലുവ സ്റ്റാന്റിലേക്ക് ബസുകള്‍ വരാത്ത അവസ്ഥയാണ്. രാത്രിയായാല്‍ ബാസ് സ്റ്റാന്റ് പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയെന്ന് സിപിഐ ആലുവ മണ്ഡലം സെക്രട്ടറി എ ഷംസുദ്ദീന് പറഞ്ഞു. എല്‍ഡിഎഫ് നിയോജക മണ്ഡലം ഭാരവാഹികള്‍ ആലുവ സ്റ്റാന്റ് സന്ദര്‍ശിച്ചു. ബസ് സ്റ്റാന്റ് നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതില്‍ എടിഒ വി സാധുകുമാറിനെ നേരിട്ട് പ്രതിഷേധം അറിയിച്ചു.
ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് പോലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതി നടത്തുന്നതിനുള്ള അവസരമായി എംഎല്‍എയും സംഘവും ഉപയോഗിക്കുകയാണ്. ബസ് സ്റ്റാന്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുവാന്‍ എംഎല്‍എ തയ്യാറാകണം. സ്റ്റാന്റ് നിര്‍മ്മാണം അനിശ്ചിതമായി നീളുന്നത് മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാര്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി നവകുമാരന്‍, എല്‍ഡിഎഫ് നേതാക്കളായ സലിം എടത്തല, മുരളി പുത്തന്‍വേലി, പി എസ് അശോക് കുമാര്‍, പി.എം സഹീര്‍, രാജീവ് സഖറിയ, ഹുസൈന് കുന്നുകര, ശിവരാജ് കോമ്പാറ, അഫ്സല് കുഞ്ഞുമോന്, ഇ എം സലിം, പോള്‍ വര്‍ഗീസ് എന്നിവരും ആലുവ സ്റ്റാന്റ് സന്ദര്‍ശിച്ചു.


