മൂവാറ്റുപുഴ: മുളവൂര്‍ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ നടക്കുന്ന നിര്‍ദ്ധനരായ 9 പെണ്‍കുട്ടികളുടെ വിവാഹ ധനസഹായ വിതരണത്തിന്റെയും പൊതു സമ്മേളനത്തിന്റെയും ബ്രോഷര്‍ പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ.എം.ഫൈസലിന് കൈമാറി പ്രകാശനം ചെയ്തു. സയ്യിദ് ഷറഫുദ്ദീന് അല്‍മുഖൈബിലി (മുളവൂര്‍ തങ്ങള്‍) അധ്യക്ഷത വഹിച്ചു.
ഈ മാസം 26ന് വൈകിട്ട് മൂന്നിന് എസ്.വൈ.എസ്. മുളവൂര്‍ യൂണിറ്റ് കമ്മിറ്റിയും മുളവൂര്‍ സ്വലാത്ത് കമ്മിറ്റിയും സംയുക്തമായി വിവാഹ ധനസഹായ വിതരണത്തോടനുബന്ധിച്ച് മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ നടക്കുന്ന പൊതുസമ്മേളനം ലക്ഷദീപ് എം.പി. പി.പി. മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മൗലദ്ദവീല ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ശൈഖുന ചെറിയ കോയ അല്‍ഖാസിമി അധ്യക്ഷത വഹിക്കും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
ഡോ.മാത്യു കുഴല്നാടന് എം.എല്‍.എ, മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, മുന്‍എം.എല്‍.എ എല്‍ദോ എബ്രഹാം, ഐ.സി.എഫ് ബഹറിന്‍ മനാമ പ്രസിഡന്റ് സലീം ബ്ലാങ്കര എന്നിവര്‍ വിവാഹ ധനസഹായ വിതരണം നിര്‍വ്വഹിക്കും.
ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിന്, സിപിഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ്, കോരള കോണ്‍ഗ്രസ് മാണി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈന്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബെസ്റ്റിന് ചേറ്റൂര്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.


