എംഎസ്എഫ് ഇലഹിയ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പൊക്കത്തില്‍ ഉപയോഗ യോഗ്യമല്ലാതെയായ ഇന്‍പേഷ്യന്റ് വിഭാഗം വാര്‍ഡ് മുവാറ്റുപുഴ ഗവണ്മെന്റ് ഹോമിയോ ഹോസ്പിറ്റല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
വാര്‍ഡ് കൗണ്‍സിലറും മുവാറ്റുപുഴ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പിഎം അബ്ദുല്‍ സലാം പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദേശം നല്കി. എംഎസ്എഫ് പ്രവര്‍ത്തകരുടെ സന്നദ്ധ പ്രവര്‍ത്തനം മാതൃകപരമാണെന്ന് പിഎം അബ്ദുല്‍ സലാം പറഞ്ഞു.
എംഎസ്എഫ് ഇലഹിയ യൂണിറ്റ് പ്രസിഡന്റ് ഉസ്മാന് തങ്ങളുടെ നേതൃത്വത്തില്‍ മുഹമ്മദ് അലി, മാഹിന്‍ ഷക്കീര്‍, തന്‍സീബ് സിയാദ്, മുഹമ്മദ് ജസീല്‍, മുഹ്സിന് മക്കാര്‍, മുഹമ്മദ് അസ്ലം, ഷമീം ഷമീര്‍, സാദിക്ക്, യാസീന്‍ ചുക്കുടു, മാഹിന്‍ഷാ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്കി.
ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ Dr ധന്യ എം എന്‍, വിജി എം വര്‍ഗീസ്, ജോര്‍ജ്, ദീപ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.