മൂവാറ്റുപുഴ: ഒടുവില്‍ ആര്‍ഡിഓ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനിലെ ദുര്‍ഗന്ധം വമിച്ച് പൊട്ടിയൊലിച്ച് കിടന്നിരുന്ന ശൗച്യാലയം ശുചീകരിക്കാനും ഒറ്റയാള്‍ സമര നായകന് എം.ജെ ഷാജി. ശുചിമുറിയും, പരിസരവും ശുചീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിക്കാതെ വരികയും ശുചീകരണ തൊഴിലാളികള്‍ തിരിഞ്ഞ് നോക്കാതെ പൊവുകയും ചെയ്തതോടെയാണ് ശൗചാലയം ശുചീകരിക്കാന്‍ ഷാജി തന്നെ നേരിട്ടെത്തിയത്.
വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലതെ ദുരിതത്തിലായിരുന്നു. ദുര്‍ഗന്ധം വമിച്ച് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായ ശൗചാലയത്തിന്റെ പരിസരം കാടുപിടിച്ച് ഇഴജന്ധുക്കളുടെ താവളമായി മാറിയിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കാതിരുന്നതോടെയാണ് ശുചീകരണത്തിനായി എം.ജെ ഷാജി രംഗത്ത് വന്നത്.
സിവില്‍ സ്റ്റേഷനിലെ പൊതുശൗചാലയം ശുചീകരിച്ച് നല്കി പ്രതിഷേധിക്കുന്നെന്ന പ്ലക്കാര്‍ഡുമായാണ് ഷാജി ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ചൂല്, ബ്രഷ്, ലോഷന്‍, ഡെറ്റോള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഷാജി ശുചിമുറികള്‍ ശുചീകരച്ചത്.
പ്രദേശത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന ആര്.ഡി.ഒ ഉത്തരവ് കാറ്റില്‍ പറത്തിയാണ് പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത്. സിവില്‍ സ്റ്റഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ മാലിന്യമടക്കം കത്തിക്കുന്നത് ഇവിടെയെത്തിച്ചാണ്. ഇതിന് മുന്‍പും മാലിന്യം നിറഞ്ഞ സിവില്‍ സ്റ്റേഷന് പരിസരം ശുചീകരിക്കാന്‍ എം.ജെ ഷാജി എത്തിയിരുന്നു. ഒറ്റയാള്‍ സമരത്തിലൂടെ ഇതിനുമുന്‍പും ശ്രദ്ധേയനായിട്ടുള്ളയാളാണ് ഓട്ടോ ഷാജി എന്ന എം ജെ ഷാജി. മൂവാറ്റുപുഴ നഗരത്തിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് കുരിശില്‍ കിടന്നും, ഗ്യാസ് വില വര്‍ദ്ധനയ്ക്കെതിരെ ഗ്യാസ് കുറ്റി തലയില്‍ ചുമന്നും, മൂവാറ്റുപുഴയാറിന്റെ മലീനികരണത്തില്‍ പ്രതിഷേധിച്ച് പുഴയില്‍ മുട്ടുകുത്തി സമരവും നഗരത്തിലെ റോഡ് സഞ്ചാരയോഗ്യമാക്കുവാന്‍ മുട്ടിലിഴഞ്ഞു സമരവും, ശവപ്പെട്ടിയില്‍ 12 മണിക്കൂര്‍ കിടന്നുള്ള വ്യത്യാസ്ഥസമരമുറുകളില് ഷാജി പ്രതിഷേധം നടത്തിയിട്ടുണ്ട്.