മുവാറ്റുപുഴ : ഒടുവില്‍ വാളകത്തെ വിവാദ മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടി കോണ്‍ഗ്രസ് സമരം. മാലിന്യ സംസ്കരണം പാളി സമീപവാസികളായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയതോടെയാണ് കേന്ദ്രം അടച്ചു പൂട്ടുവാന്‍ കോണ്‍ഗ്രസ് സമരത്തിനിറങ്ങിയത്.
സമീപത്തുള്ള പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിക്കുന്നതിനാണ് നോര്‍ത്ത് ആംസ് ഇഎന്വി സൊല്യൂഷന് എന്ന കമ്പനി ഇവിടെ കേന്ദ്രം തുടങ്ങുന്നതിനു വാളകം പഞ്ചായത്ത് അനുമതി നല്‍കിയത്. എന്നാല്‍ പഞ്ചായത്തിന്റെ അനുമതി മറയാക്കി സ്ഥാപന ഉടമകള്‍ ഹോട്ടല്‍ മാലിന്യം ഉള്‍പ്പെടെയുള്ളവ ശേഖരിക്കുവാന്‍ തുടങ്ങിയത്തോടെയാണ് പ്രദേശവാസികള്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയത്.
ഇതേ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 31 ന് പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ വാളകം ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിന് നോട്ടീസ് നല്കി. തുടര്‍ന്ന് മാലിന്യ നിയന്ത്രണ ബോര്‍ഡിന് പഞ്ചായത്ത് പരാതിയും നല്കി. മാലിന്യ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ കേന്ദ്രത്തില്‍ എത്തി പരിശോധന നടത്തി കമ്പോസ്റ്റ് ചാക്കുകളും ദുര്‍ഗന്ധം വമിക്കുന്ന മറ്റു മാലിന്യങ്ങളും ശേഖരിച്ച് പ്രദേശവാസികള്‍ക്ക് ഹാനിയുണ്ടാക്കുരുതെന്ന് നിര്‍ദ്ദേശം നല്കി. എന്നാല്‍ ഇതെല്ലാം അവഗണിച്ചു സ്ഥാപനം വീണ്ടും പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിച്ചത്.
കെപിസിസി സെക്രട്ടറി അഡ്വ. കെ.എം സലിം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോളിമോന് ചുണ്ടയില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്രഹാം, വൈസ് പ്രസിഡന്റ് മോള്‍സി എല്‍ദോസ്, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിനോ കെ. ചെറിയാന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ജോണ്‍, രമ രാമകൃഷ്ണന്, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലിസി എല്‍ദോസ്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ഒ ജോര്‍ജ് ജനറല്‍ സെക്രട്ടറിമാരായ വി.വി ജോസ്, റ്റി.എം എല്‍ദോ, സന്തോഷ് പഞ്ചക്കാട്ട്, കെ.എം മാത്തുക്കുട്ടി, മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സിന്ധു ബെന്നി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ജിജോ പാപ്പാലില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏബല്‍ ബാബു, വൈസ് പ്രസിഡന്റ് ജില്‍ജിത്ത് മാത്യൂ, കെ.എസ്.യു സംസ്ഥാനകമ്മിറ്റിയംഗം ജെറിന് ജേക്കബ് പോള്‍, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ആല്ബിന് യാക്കോബ് എന്നിവര്‍ പ്രസംഗിച്ചു.