പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനും മകള്‍ക്കുമെതിരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. വെഞ്ഞാറമൂട് സ്വദേശിയായ ഷാ മകള്‍ നൗറിന് (17) എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. നാലംഗ ഗുണ്ടാസംഘം വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മുഖത്തടിച്ച് മുടിയില്‍ കുത്തി പിടിച്ചു. പിതാവിനെയും മര്‍ദിച്ചു.
ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാല് വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്ന്ന് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.


