തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം. ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ജോയിയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.