കോഴിക്കോട്: തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നിസ്സാര തോൽവി അല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. പാർട്ടി പ്രവർത്തകരുടെ ഇടപെടലും പെരുമാറ്റവും ജീവിതരീതിയും പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തണം. തോൽവിയെക്കുറിച്ച് പഠിച്ച്,ബ്രാഞ്ച് ലോക്കൽ കമ്മിറ്റികളിലെ സംഘടനാ ദൗർബല്യം തിരുത്തണമെന്നും ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ ശൈലജ പറയുന്നു.
തിരിച്ചുവരവ് അനിവാര്യമാണ് എന്ന തലക്കെട്ടിൽ ചിന്താ വാരികയിൽ എഴുതിയ ലേഖനത്തിലാണ് ശൈലജ ചില തുറന്നുപറച്ചിലുകൾ നടത്തിയത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ഇടതുപക്ഷം ഗൗരവമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട് . അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സംഘടനാ ദൗർബല്യമാണെന്നാണ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ പറയുന്നത്.


