പെരുമ്പാവൂരില്‍ മരണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍. മരിച്ചയാളുടെ വീട്ടിൽ നിന്ന് സ്വർണവും പണവും ഉൾപ്പെടെ 300,000 രൂപയിലധികം ഈ സ്ത്രീ മോഷ്ടിച്ചു. കൊല്ലം പളളിത്തോട്ടം ഡോണ്‍ ബോസ്കോ നഗര്‍ സ്വദേശിനി റിന്‍സി എന്ന ഇരുപത്തിയൊമ്പതുകാരിയാണ് അറസ്റ്റിലായത്.
ഈ മാസം 19ന് ഒക്കലിലെ മരണ വീട്ടിലായിരുന്നു മോഷണം. ഈസ്റ്റ് ഒക്കല്‍ കൂനത്താന്‍ വീട്ടില്‍ പൗലോസിന്റെ മാതാവിന്റെ മരണാന്തര ചടങ്ങുകള്‍ക്കിടെയായിരുന്നു മോഷണം. പൗലോസിൻ്റെ ഭാര്യാസഹോദരി ലിസ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് യുവതി സ്വർണവും പണവും മോഷ്ടിച്ചത്. 45 ഗ്രാം സ്വർണാഭരണങ്ങളും 90 കുവൈറ്റ് ദിനാറുമാണ് യുവതി മോഷ്ടിച്ചത്.