തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു മുത്തച്ഛനും കൊച്ചുമകനും മരിച്ചു. ഒല്ലൂര്‍ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66) , കൊച്ചുമകന് സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. ആറാട്ടുപുഴയിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
പുഴയിലേക്ക് മറിഞ്ഞ കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ എത്തിച്ചവരില്‍ മൂന്ന് പേര് അവശനിലയിലായിരുന്നു. ഇവരില്‍ രണ്ട് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അടിപ്പാതയ്ക്ക് സംരക്ഷണ ഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.


