തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബവും, കൂട്ടപ്പന വാർഡ് കൗൺസിലറും. അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ പരിശോധിക്കും.
52 വയസുകാരനായ രാജേഷ് കുമാർ ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ ചികിത്സ കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും അര മണിക്കൂറോളം സെക്യൂരിറ്റി ക്യൂവിൽ നിർത്തിയെന്നും കുടുംബം ആരോപിച്ചു. ആദ്യഘട്ടത്തിൽ മൃതദേഹം ബന്ധുക്കൾ സ്വീകരിച്ചിരുന്നില്ല. ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ ബന്ധുക്കളും തമ്മിൽ വാക്കേറ്റമുണ്ടായി.
പരാതിയിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ ഇടപെട്ടിരുന്നു. അടിയന്തരമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തത്തുമെന്നും,വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും എന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
അതേസമയം, ചികിത്സ വൈകാൻ കാരണം സെക്യുരിറ്റി ജീവനക്കാരൻ ആണെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സെക്യൂരിറ്റി ജീവനക്കാരെ ചുമതലയിൽ നിന്ന് മാറ്റി. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവ് ആരോപണം തുടരെ ഉയരുന്ന സാഹചര്യത്തിൽ ആശുപത്രിക്ക് എതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം ഉണ്ടാകാനും സാധ്യതയുണ്ട്.


