വയനാട്: രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനത്തിന് മുന്നോടിയായെത്തിയ ഹെലികോപ്റ്ററാണ് തിരുനെല്ലിക്കാരെ ആഹ്ളാദത്തിലാക്കിയത്. നാട്ടില്‍ ആദ്യമായെത്തിയ ഹെലികോപ്റ്ററിനെ കാണാന്‍ നൂറു കണിക്കിന് ആളുകളാണ് തിരുനെല്ലി ഗ്രാമത്തില്‍ തടിച്ചുകൂടിയത്.

തിരുനെല്ലി ക്ഷേത്രത്തിലെത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചപ്പോള്‍ പൊലീസിനെയും എസ്പിജിയെയും വലച്ച ആദ്യ പ്രശ്നം ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ ഒരു ഗ്രൗണ്ടില്ല എന്നതായിരുന്നു. പ്രയാസം അറിയിച്ചെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ ക്ഷേത്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറിയുള്ള എസ്എപി യുപി സ്കൂളിന്റെ ചെറിയ മുറ്റം രാഹുലിന് ഇറങ്ങാനായി കണ്ടെത്തി.
ധ്രുതഗതിയില്‍ ഒരുക്കങ്ങള്‍ നടത്തി. പരീക്ഷണ പറക്കലിനായി ഹെലികോപ്റ്റര്‍ എത്തുന്നുവെന്ന് അറിഞ്ഞതോടെ തിരുനെല്ലി ഗ്രാമവാസികള്‍ ഒന്നാകെ സ്കൂള്‍ മുറ്റത്തേക്ക് ഒഴുകിയെത്തി. കാത്തിരിപ്പിനൊടുവില്‍ തിരുനെല്ലിയിലെ കൊച്ചു മൈതാനത്ത് കോപ്റ്റര്‍ പറന്നിറങ്ങി.


