വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ രാഹുൽ പ്രസംഗിക്കും.

രാവിലെ ഒൻപത് മണിയോടെയാകും രാഹുൽ തിരുനെല്ലിയിലെത്തുക. തിരുനെല്ലി യുപി സ്കൂൾ പരിസരത്ത് ഹെലികോപ്ടർ ഇറങ്ങുന്ന രാഹുൽ റോഡ് മാർഗമാണ് ക്ഷേത്രത്തിലെത്തും. പാപനാശിനിയിൽ പിതൃകർമം നടത്തിയ ശേഷമാകും ക്ഷേത്ര സന്ദർശനം.


